സ്വയം തൊഴിൽ നൽകുന്നതിലൂടെ
കാർഷികോത്പാദനത്തെ
മെച്ചപ്പെടുത്തുന്നു

DISCOVER samagra

കേരളത്തിൽ പിന്നാക്കം നിൽക്കുന്ന ജനവിഭാഗത്തിന്റെ ഉന്നമനത്തിനായി നിരവധി പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പിലാക്കി വരുന്ന സംഘടനയാണ് ‘സമഗ്ര‘ ശിശുക്ഷേമം, സ്ത്രീശാക്തീകരണം എന്നിവയ്ക്കു വേണ്ടി പ്രവർത്തിക്കുന്നതോടൊപ്പം സാമൂഹിക സ്വയംപര്യാപ്തത കൈവരിക്കുന്നതിനും മികച്ച കാർഷിക സംസ്കാരം വളർത്തിയെടുക്കുന്നതിനും ഞങ്ങൾ മുൻഗണന നൽകിവരുന്നു. ലഭ്യമായ ഭൗതിക സാഹചര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി കാർഷികോല്പാദനം മെച്ചപ്പെടുത്തുകയും അതിലൂടെ സ്വയം തൊഴിൽ കണ്ടെടുത്തുകയും ചെയുക എന്ന ലക്ഷ്യവുമായി ഒരു പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചിരികയാണ് സമഗ്ര. കൂട്ടായപ്രവർത്തനശൈലിയിലൂടെ സമൂഹത്തിസമ്പൂർണ വികസനത്തിൽ പങ്കാളിയാകുക എന്ന സർക്കാരിന്റെ ആശയത്തെ പ്രാവർത്തികമാകുന്നതിന് വേണ്ടി ജനകീയ പങ്കാളിത്തത്തോടെ മുന്നേറുക എന്നതാണ് “നമുക്കൊരു മുട്ട നാടിനൊരു മുട്ട ”എന്ന കർമപദ്ധതിയിലൂടെ ‘സമഗ്ര’ ലക്ഷ്യമിടുന്നത്.

samagra hen

ഒരു വീട്ടിൽ ഒരു കോഴിക്കൂട്
എന്ന ആശയമാണ്
സമഗ്ര മുന്നോട്ടു
വൈകുന്നത്

ഈ പദ്ധതിയിൽ പങ്കാളികളാകുന്ന ഓരോ വീടും ഓരോ മൈക്രോ യൂണിറ്റുകളായി കണക്കാക്കുന്നു.ഓരോ മൈക്രോയൂണിറ്റുകളിലേക്കും അത്യുത്പാദന ശേഷിയുള്ള ബി. വി 380 കോഴികളും ഇവയെ വളർത്താൻ ശാസ്ത്രീയമായ രൂപകൽപന ചെയ്ത ഹൈടെക് കൂടുകളും ജൈവ കോഴിത്തീറ്റയും ഈ പദ്ധതിയിലൂടെ വിതരണം ചെയുന്നു.

സമഗ്രയോടൊപ്പം
നമുക്ക്
മുന്നേറാം

ഇന്ത്യയുടെ ആകെ മുട്ട ഉത്പാദനത്തിന്റെ 6 % കേരളത്തിലാണ്. സ്വയം തൊഴിൽ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം മുട്ട ഉത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാൻ സാധാരണക്കാരെ സഹായിക്കുക എന്നതാണ് സമഗ്രയുടെ പ്രവർത്തന തത്വം. ജനങ്ങളിൽ കാർഷിക അവബോധം വരുത്താനും അതുവഴി ഒരു ആരോഗ്യ സ്വയംപര്യാപ്‌ത സമൂഹത്തെ സൃഷ്ടിക്കുക എന്നതുമാണ് ഞങ്ങളുടെ ലക്ഷ്യം.

samagra farm

“കുട്ടിക്കൊരു മുട്ട ” പദ്ധതി

സമഗ്ര ചാരിറ്റബിൾ സൊസൈറ്റിയുടെ “കുട്ടിക്കൊരു മുട്ട ” പദ്ധതിയുടെ സംസ്ഥാനതല ഉത്ഘാടനം തിരുവന്തപുരം PMG വൊക്കേഷണറി ഹയർ സെക്കണ്ടറി സ്കൂളിൽ മേയർ അഡ്വ: പ്രശാന്ത് നിർവ്വഹിച്ചു. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളിൽ ഒന്നായ നമ്മുടെ നഗരസഭ, ഹരിതഭവന പദ്ധതിയെ പറ്റി ചിന്തിക്കുമ്പോഴാണ് സമഗ്ര പോലുള്ള സൊസൈറ്റികൾ ‘ കാർഷിക മേഖലയിൽ സ്വയം പര്യാപ്തത’ എന്ന ആശയവുമായുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു വന്നത് പ്രശംസനീയമാണ് എന്ന് മേയർ പ്രസംഗത്തിൽ എടുത്തു പറഞ്ഞു. ഉത്ഘാടന യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൾ ശ്രീമതി. സഹീദ ബീവി, ഹെഡ്മിസ്ട്രസ്സ് ശ്രീമതി. ഗീത, കൗൺസിലർ ബിനു IP , അഡ്വ: ജതിൻ ദാസ്സ്, സമഗ്രയുടെ പ്രസിഡന്റ് ശ്രീ. അരുൺ. S, ശ്രീ. അബ്ദുൾ ജലീൽ എന്നിവർ പ്രസംഗിച്ചു.

samagra kuttikoru mutta project
“സമഗ്രചരിറ്റബിൾ സൊസയിറ്റി കേരള ശിശുക്ഷേമ സമതിയിൽ ഒരു വർഷത്തേക്ക് സൗജന്യമായി നടപ്പാക്കുന്ന “കുട്ടിക്കൊരു മുട്ട ” പദ്ധതിയുടെ ഉത്ഘാടനം ഇന്ന് രാവിലെ ശിശുക്ഷേമ സമതിയുടെ ജനറൽ സെക്രട്ടറി ശ്രീ. ദീപക്ക് S. P സമഗ്ര ഭാരവാഹികളിൽ നിന്നും കുട്ടികൾക്കായുള്ള മുട്ട സ്വീകരിച്ചു കൊണ്ട് നിർവഹിക്കുന്നു.”
Play Video

OUR PRODUCTS