samagra logo

SAMAGRA CHARITABLE SOCIETY

TC 25/525, 'JINSA' TRA 63,Thekkummoodu, Vanchiyoor P.O,Thiruvananthapuram, Kerala, 695035

ABOUT OUR AGENCY

കേരളത്തിൽ പിന്നാക്കം നിൽക്കുന്ന ജനവിഭാഗത്തിന്റെ ഉന്നമനത്തിനായി നിരവധി പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പിലാക്കി വരുന്ന സംഘടനയായ ‘ സമഗ്ര ‘ ശിശുക്ഷേമം, സ്ത്രീശാക്തീകരണം എന്നിവയ്ക്കു വേണ്ടി പ്രവർത്തിക്കുന്നതോടൊപ്പം സാമൂഹിക സ്വയംപര്യാപ്തത കൈവരിക്കുന്നതിനും ഒരു കാർഷിക സംസ്കാരം വളർത്തിയെടുക്കുന്നതിനും മുൻഗണന നൽകിവരുന്നു. ‘ സമഗ്ര ‘ മറ്റൊരു സംരംഭത്തിനു തുടക്കം കുറിച്ചിരിക്കുകയാണ്.ലഭ്യമായ ഭൗതിക സാഹചര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി കാർഷികോല്പാദനം മെച്ചപ്പെടുത്തുകയും അതിലൂടെ സ്വയം തൊഴിൽ കണ്ടെത്തുന്നതിനോടൊപ്പം കൂട്ടായ പ്രവർത്തനശൈലിയിലൂടെ സമൂഹത്തിന്റെ സമ്പൂർണ വികസനത്തിൽ പങ്കാളിയാകുക എന്ന സർക്കാരിന്റെ ആശയത്തെ പ്രാവർത്തികമാക്കുന്നതിനായ് ജനകീയ പങ്കാളിത്തത്തോടെ വിജയം നേടുക എന്നതാണ് “നമുക്കൊരു മുട്ട നാടിനൊരു മുട്ട ” എന്ന കർമപദ്ധതിയിലൂടെ ‘സമഗ്ര’ ലക്ഷ്യമിടുന്നത്.   

Watch this Video About Our Work Process

Play Video

വീട്ടമ്മമാർക്കും ആദായകരമായി മുട്ടക്കോഴി വളർത്താം . 03:26

Our MISSION

മുട്ട ഉത്പാദനത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണെങ്കിലും അതിന്റെ ആറു ശതമാനം മാത്രമാണ് കേരളത്തിൽ ഉത്പാദിപ്പിക്കുന്നത്. അത് കേരളീയരുടെ ദൈനം ദിന ആവശ്യങ്ങൾക്കു മതിയാകാതെ വരികയും കേരളത്തിന് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരികയും ചെയുന്നു.

പച്ചക്കറികൃഷിയിൽ സ്വയംപര്യാപ്തരാകാൻ നമ്മൾ ശ്രമിക്കുന്നതു പോലെ മുട്ട ഉല്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിച്ചു നമ്മുടെ ആരോഗ്യം നിലനിർത്താനും വരുമാനം വർദ്ധിപ്പിക്കുവാനും കഴിയുന്നതോടൊപ്പം കേരളത്തിലെ തൊഴിലില്ലായ്മയ്ക്ക് ഒരു പരിഹാരം കണ്ടെത്തുക എന്നതുമാണ്, ജനകീയ സർക്കാരിന്റെ ജനകീയ മുന്നേറ്റത്തിന് ഒരു കൈത്താങ്ങായി ‘നമുക്കൊരു മുട്ട നാടിനൊരു മുട്ട’ എന്ന പദ്ധതിയുടെ ലക്‌ഷ്യം.

കുട്ടികളും മുതിർന്നവരിലും കാർഷിക അവബോധം വളർത്തുക, കൃഷിയിലൂടെ വരുമാനം കണ്ടെത്തുക, വിഷരഹിത കാർഷിക ഉത്പന്നങ്ങളുടെ ഉത്പാദനം, ഉപഭോഗം, വിപണനം തുടങ്ങിയവ ലക്‌ഷ്യം വച്ചുകൊണ്ടു മുട്ടക്കോഴി വളർത്തലിലൂടെ മുട്ടയും അനുബന്ധ ഉത്പന്നങ്ങളും ജനങ്ങളിലേക്ക് എത്തിക്കാനുള്ള ഒരു സമ്പൂർണ കാർഷിക കർമ്മപദ്ധതിക്കാണ് ‘സമഗ്ര’ തുടക്കം കുറിച്ചിരിക്കുന്നത്.

കുട്ടികളുടേയും മുതിർന്നവരുടേയും ആരോഗ്യത്തിന് ഒഴിച്ചുകൂടാനാകാത്ത പോഷകഘടകമാണ് ‘ഒമേഗ 3  ഫാറ്റി ആസിഡ് ‘ എന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ളതാണ്. ഇത് ധാരാളമായി അടങ്ങിയിട്ടുള്ള മുട്ടകൾ ഉത്‌പാദിപ്പിക്കുവാനുള്ള സമീകൃത കോഴിത്തീറ്റയാണ്  ‘ സമഗ്ര ‘ വിതരണം ചെയുന്നത്. (അസോള പായൽ, ചിതല്പുറ്റു, ഔഷധ സസ്യങ്ങൾ, എന്നിവ അടങ്ങിയത്) .കോഴി വിസർജ്ജ്യം ദുർഗന്ധരഹിതമാക്കുന്നതിനായ് ഈർപ്പമേൽക്കാത്ത വിധത്തിലുള്ള കൂടുകൾ ഈ പദ്ധതിയുടെ പ്രേത്യേകതയാണ്.

“ ഓരോ വീട്ടിലും ഒരു കോഴിക്കൂട് എന്ന ആശയമാണ് 'സമഗ്ര' മുന്നോട്ടു കൊണ്ടു വരുന്നത്. ഈ പദ്ധതിയിൽ പങ്കാളികളാകുന്ന ഓരോ വീടും ഓരോ മൈക്രോ യൂണിറ്റുകളായി കണക്കാക്കുകയും, ഓരോ മൈക്രോയൂണിറ്റുകളിലേക്കും അത്യുത്പാദന ശേഷിയുള്ള ബി. വി 380 കോഴികളും ഇവയെ വളർത്താൻ ശാസ്ത്രീയമായ രൂപകൽപന ചെയ്ത ഹൈടെക് കൂടുകളും ജൈവ കോഴിത്തീറ്റയും ഈ പദ്ധതിയിലൂടെ വിതരണം ചെയുന്നു.”

samagra Chicks Cage
Chicks Cage
samagra 12 Chicks Cage
12 Chicks Cage
samagra 100 Chick Hitech Cage
100 Chick Hitech Cage

samagra 150 Chicks Cage
150 Chicks Cage
samagra 50 Chick Cage
50 Chick Cage
samagra 50 Chick Cage with roof
50 Chick Cage with roof
samagra 30 Chicks Cage
30 Chicks Cage
samagra Terrace Farming
Terrace Farming
samagraTerrace Farming
Terrace Farming

“കുട്ടിക്കൊരു മുട്ട ” പദ്ധതി

സമഗ്ര ചാരിറ്റബിൾ സൊസയിറ്റിയുടെ “കുട്ടിക്കൊരു മുട്ട ” പദ്ധതിയുടെ സംസ്ഥാനതല ഉത്ഘാടനം തിരുവന്തപുരം PMG വൊക്കേഷണറി ഹയർ സെക്കന്ററി  സ്കൂളിൽ മേയർ അഡ്വ: പ്രശാന്ത് നിർവ്വഹിച്ചു. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളിൽ ഒന്നായ നമ്മുടെ നഗരസഭ ഹരിതഭവന പദ്ധതിയെ പറ്റി ചിന്തിക്കുമ്പോഴാണ് സമഗ്ര പോലുള്ള സൊസയിറ്റികളുടെ കാർഷിക മേഘലയിൽ സ്വയം പര്യാപ്തത എന്ന ആശയവുമായുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു വന്നത് പ്രശംസനീയമാണ് എന്ന് മേയർ പ്രസംഗത്തിൽ എടുത്തു പറഞ്ഞു. ഉത്ഘാടന യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൾ ശ്രീമതി. സഹീദ ബീവി, ഹൈഡ്മിസ്ട്രസ്സ് ശ്രീമതി. ഗീത, കൗൺസിലർ ബിനു IP , അഡ്വ: ജതിൻ ദാസ്സ്, സമഗ്രയുടെ പ്രസിഡന്റ് ശ്രീ. അരുൺ. S, ശ്രീ. അബ്ദുൾ ജലീൽ എന്നിവർ പ്രസംഗിച്ചു.

samagra AN EGG FOR A KID PROJECT

നമുക്ക് മുന്നേറാം !

120 ദിവസം വളർച്ചയെത്തുന്ന കോഴി 17 മാസം തുടർച്ചയായി മുട്ടയിടും. ഗുണഭോക്താക്കളുടെ ചുറ്റുപാടിന്റെ വലുപ്പവും സൗകര്യവും പരിഗണിച്ചു 6,12,24,48,96 എന്നീ എണ്ണങ്ങളിലുള്ള മുട്ടക്കോഴികൾ അടങ്ങിയ യൂണിറ്റ് തിരഞ്ഞെടുക്കാവുന്നതാണ്. യൂണിറ്റിന്റെ പരിപാലനം ഗുണ ഭോക്താക്കളുടെയും ‘സമഗ്ര’ യുടേയും കൂട്ടായ്മയിൽ ശാസ്ത്രീയമായ രീതിയിൽ സമയാധിഷ്ഠിതവും കാര്യക്ഷമവുമായി നിർവഹിക്കുകയും ആവശ്യമായ സന്ദർഭങ്ങളിൽ യൂണിറ്റിന്റെ പൂർണമായ പരിപാലനവും സംരക്ഷണവും ‘സമഗ്ര’ ഉറപ്പാക്കുകയും കൂടാതെ പദ്ധതിയിൽ പങ്കാളികളായവരുടെ ആവശ്യം അനുസരിച്ചു ആഴ്ച തോറുമുള്ള പരിപാലനം, മാസം തോറുമുള്ള പരിപാലനം തുടങ്ങിയവയും ‘സമഗ്ര’ ലഭ്യമാക്കുന്നതാണ്.       

സ്കൂളുകൾ, ഹോസ്റ്റലുകൾ, അംഗനവാടികൾ, ഫ്ലാറ്റുകൾ, സഹകരണ സ്ഥാപനങ്ങൾ മുതലായവയ്ക്കും മട്ടുപ്പാവുകൾ, പ്രദേശവാസികളുടെ സഹകരണത്തോടുകൂടി ഒഴിഞ്ഞു കിടക്കുന്ന പ്രദേശങ്ങൾ എന്നിവയ്ക്കും ‘സമഗ്ര’ പ്രേത്യേകം സ്കീമുകൾ വിഭാവനം ചെയ്തിട്ടുണ്ട്.

‘നമുക്കൊരു മുട്ട നാടിനൊരു മുട്ട’ എന്ന കർഷക സംരംഭത്തിൽ നമുക്കൊരുമിച്ചു പങ്കാളികളാകാം. ഓരോ യൂണിറ്റും സമൂഹനന്മയ്ക്കുവേണ്ടിയുള്ള ക്രിയാത്മക പ്രവർത്തനങ്ങളാക്കാം.ഒരു നൂതന കാർഷിക സംസ്കാരത്തിന്റെ ഭാഗമായി സാമൂഹികപ്രതിബന്ധതയ്ക്കു ഊന്നൽ നൽകി നമുക്ക് മുന്നേറാം.    

Get In Touch

  • Email
    samagraker@gmail.com
  • Phone
    +91 9072392938 – Central Office
  • Address
    TC 25/525, ‘JINSA’ TRA 63, Thekkummoodu, Vanchiyoor P.O, Trivandrum – 695035